സന്ധ്യാനാമത്തില്‍ ജോണി ജോണീ യെസ് പപ്പയും, ബാഹുബലിയിലും: കൊച്ചുമിടുക്കിയുടെ വീഡിയോ വൈറല്‍

കൊച്ചി:ഇതുവരെ ആരും കേള്‍ക്കാത്ത രീതിയില്‍ വ്യത്യസ്തമായി സന്ധ്യാനാമം ചൊല്ലി പ്രശസ്തയായിരിക്കുകയാണ് ഇവിടെയൊരു കൊച്ചുമിടുക്കി. കുഞ്ഞുങ്ങള്‍ നാമം ചൊല്ലുന്നത് ആദ്യമായല്ലല്ലോ എന്ന് ചോദിക്കാന്‍ വരട്ടേ.. ഇതൊരു പ്രത്യേക പ്രാര്‍ത്ഥനയാണ്. സന്ധ്യാനാമത്തില്‍ തുടങ്ങി സിനിമാപാട്ടും കടന്ന് നഴ്സറി പാട്ടിലും ബാഹുബലിയിലുമെത്തിയാണ് നാമം ചൊല്ലല്‍ പ്രക്രിയ പൂര്‍ത്തിയായത്.

പല പല പാട്ടുകള്‍ മാറി മാറി വരുന്നുണ്ടെങ്കിലും എല്ലാത്തിനും ഒരു താളമുണ്ട്. വിഡിയോ കണ്ടവരാരും കുട്ടിയെ കുറ്റം പറയില്ല. പുസ്തകം കയ്യില്‍ പിടിച്ച് വലിയ ഭക്തിയോടെയാണ് കുട്ടി നിലവിളക്കിനു മുമ്പില്‍ നാമം ചൊല്ലല്‍ തുടങ്ങിയത്. ‘രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്നു തുടങ്ങി മിനുങ്ങും മിന്നാമിനുങ്ങില്‍ എന്നപാട്ടും കടന്ന് തമരടിക്കുന്ന കാലമായടീ തീയാമ്മേ എന്നതിലൂടെ ട്വിങ്കിള്‍ ട്വിങ്കിളും ജോണി ജോണീ യെസ് പപ്പയും കടന്ന് ബലിബലി ബലി ബാഹുബലിയിലും കുട്ടി കൈവച്ചു. രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകളാണ് കണ്ടത്.

pathram desk 2:
Related Post
Leave a Comment