കണ്ണൂര്‍ കൊലപാതകം: ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: മാഹി കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി. കൊലപാതകങ്ങള്‍ അഭികാമ്യമായ കാര്യമല്ല. ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാഹി പൊലീസ് ക്രമസമാധാനപാലനത്തിന് സഹായം ആവശ്യപ്പെട്ടാല്‍ ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാഹിയില്‍ ഇന്നലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്.രാത്രി ഒന്‍പതേകാലിനാണു സിപിഎം നേതാവായ ബാബു കണ്ണിപ്പൊയിലിനു വെട്ടേല്‍ക്കുന്നത്. ബൈക്കില്‍ വീട്ടിലേക്കു പോകുംവഴി പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു ആക്രമണം. ഉടന്‍തന്നെ തലശേരിയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കും കഴുത്തിനും വയറിനുമാണു വെട്ടേറ്റത്. കൊലപാതക വിവരം പുറത്തു വന്നു മുക്കാല്‍ മണിക്കൂറിനു ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജിനു വെട്ടേറ്റു.

പളളൂരിനു മൂന്നു കിലോമീറ്റര്‍ അകലെ ന്യൂ മാഹി കല്ലായി റോഡില്‍ വച്ചായായിരുന്നു ആക്രമണം. വീട്ടിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു പോകുംവഴി ഒരു സംഘം തടഞ്ഞുവച്ചു വെട്ടുകയായിരുന്നു. കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകമായിട്ടാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment