കുടുംബത്തോടൊപ്പം ഈ സിനിമ ആരും കാണരുത്!!! സിനിമയെ കുറിച്ചുള്ള പ്രേഷക പ്രതികരണം ഇങ്ങനെ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു തമിഴ് സിനിമ കാണാന്‍ തീയേറ്ററില്‍ യുവാക്കളുടെ തിരക്കാണ്. പക്ഷെ ഹെല്‍മറ്റും ടവ്വലും കൊണ്ട് മുഖം മറച്ചാണ് യുവാക്കള്‍ എത്തിയതെന്ന് മാത്രം. ‘ഇരുട്ട് അറയില്‍ മുരട്ട് കൂത്ത്’ എന്ന ചിത്രത്തിനാണ് രണ്ട് ദിവസമായി തിയേറ്ററില്‍ യുവാക്കളുടെ തിരക്ക്. സിനിമ കണ്ടിറങ്ങിയപ്പോള്‍ അഭിപ്രായം പറയാന്‍ പോലും ആളുകള്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയില്ല. സ്ത്രീകളും മുഖം മറച്ചുകൊണ്ടാണ് തിയേറ്ററില്‍ എത്തിയത്.

അഭിപ്രായം പറഞ്ഞവര്‍ അമ്മയും സഹോദരിമാരേയും കൂടെകൊണ്ട് വന്ന് പടം കാണരുതെന്നാണ് നിര്‍ദേശിച്ചത്. സിനിമ മുഴുവന്‍ ദ്വയാര്‍ത്ഥ പ്രയോഗവും അശ്ലീലവും ആണെന്ന് യുവാക്കള്‍ പറയുമ്പോഴും കൂട്ടുകാരൊപ്പം കാണാന്‍ സൂപ്പറാണെന്നാണ് അഭിപ്രായം.

സന്തോഷ് പി ജയകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗൗതം കാര്‍ത്തിക്, വൈഭവി സാന്ദില്യ, കരുണാകരന്‍, ബാല ശരവണന്‍, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കെഇ ജ്ഞാനവേല്‍ രാജയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

pathram desk 1:
Related Post
Leave a Comment