കത്വ കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ഡല്‍ഹി: കത്വ കേസിലെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. വിവിധ ഹര്‍ജികള്‍ തീരുമാനം ആകും വരെയാണ് സ്റ്റേ. വിചാരണ ജമ്മുവില്‍ നിന്ന് മാറ്റണമെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജികള്‍. മെയ് ഏഴിന് കേസ് വീണ്ടും പരിഹണിക്കും.
കത്വ കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്താനാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണം എന്നായിരുന്നു ആവശ്യം.
കത്വ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം എന്നാണ് പ്രതികളുടെ ആവശ്യം. ഈ ആവശ്യത്തെ പിന്തുണച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത് വന്നത് വിവാദമായിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ വാദം ന്യായമാണ് എന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാട്.

pathram:
Related Post
Leave a Comment