പൂരപ്രേമികളുടെ ആശങ്കകള്‍ക്ക് വിരാമം,തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂര്‍: തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് അനുമതി നല്‍കി റവന്യൂ, എക്സ്പ്ലോസീവ് വകുപ്പുകള്‍. പതിവ് പോലെ വെടിക്കെട്ടുകള്‍ നടത്താമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരുതവണ കൂടി പരിശോധിക്കും. വെടിക്കെട്ട് നാളെ പുലര്‍ച്ചെ 3 മണിക്ക് നടക്കും.

അതേസമയം, പൂരം എഴുന്നള്ളിപ്പില്‍ നിന്ന് രണ്ട് ആനകളെ പുറത്താക്കി. ഒരു ആനക്ക് കാഴ്ച ശക്തി കുറവാണെന്നും, മറ്റൊരാനക്ക് ചിപ്പ് റീഡ് ചെയ്യാന്‍ കഴിവില്ലെന്ന് കണ്ടുമാണ് ഒഴിവാക്കിയത്.

ഇന്‍ഷൂറന്‍സില്ലാത്ത ആനകളെ പരിശോധനയില്‍ നിന്നൊഴിവാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വെറ്റിനറി വിഭാഗത്തിനേറെയും നേതൃത്വത്തില്‍ നടന്ന പഠിശോധനയില്‍ ചിപ്പ് റീഡര്‍ ഉപയോഗിച്ച് ആനയുടെ തിരിച്ചറിയല്‍ പരിശോധന നടന്നു. ആനക്ക് മദപ്പാട് ഉണ്ടോ, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടോ, അനുസരണ കേടുണ്ടോ തുടങ്ങിയവ ഘടകങ്ങളാണ് പരിശോധനയില്‍ പ്രധാനമായും പരിഗണിച്ചത്.

pathram desk 2:
Leave a Comment