എസ് ഐ ലോക്കപ്പ് ഇടിമുറിയാക്കി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില് എസ് ഐയ്‌ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍. ശ്രീജിത്തിന്റെ അടിയവയറ്റില്‍ എസ്‌ഐ ദീപക് ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്കപ്പ് ഇടിമുറിയാക്കിയെന്നും അവര്‍ വെളിപ്പെടുത്തി.എസ്‌ഐ ദീപക് പോലീസ് സ്‌റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലുണ്ടായിരുന്ന തങ്ങളെ മര്‍ദ്ദിച്ചു. വയറുവേദനയെടുത്ത് കരഞ്ഞിട്ടും ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസുകാര്‍ തയ്യാറായില്ല. വേദന കാരണം ശ്രീജിത്ത് ലോക്കപ്പില്‍ ചുരുണ്ട്കൂടി കിടക്കുകയായിരുന്നു. ആര്‍ടിഎഫുകാര്‍ പിടികൂടിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചു. ശേഷം എസ്‌ഐ സ്‌റ്റേഷനിലെത്തിയപ്പോഴും മര്‍ദ്ദിച്ചു.
വയറുവേദനയെടുത്ത് എണീക്കാന്‍ കഴിയാഞ്ഞ അവസ്ഥയിലും ശ്രീജിത്തിനെ എസ്‌ഐ മര്‍ദ്ദിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം മുഖത്തും മറ്റും കണ്ട പാടുകള്‍. വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ ശനിയാഴ്ച്ച രാത്രിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ആരാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ലെന്നും അത് കണ്ടുപിടിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അറസ്റ്റിലായവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

pathram:
Related Post
Leave a Comment