തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനെ ‘ചങ്ക്’ വണ്ടിയാക്കി മാറ്റിയ കോളജ് വിദ്യാര്‍ഥിനിയെ ഇന്നറിയാം. കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയെ കാണാന്‍ പെണ്‍കുട്ടിയും കുടുംബവും ഇന്നു തിരുവനന്തപുരത്ത് ഓഫീസിലെത്തിലേക്കുമെന്നാണ് സൂചന.
ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചതോടെയാണ് ഈ പെണ്‍കുട്ടി വാര്‍ത്തയില്‍ വന്നത്. ഈ ഫോണ്‍ വിളി സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിര്‍ദേശിച്ചു.
ഫോണ്‍ വിളി വാര്‍ത്തയായതോടെ പെണ്‍കുട്ടിയും കുടുംബവും ആശങ്കയിലായെന്നും ജനങ്ങളുടെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെയും മറ്റും പ്രതികരണം എന്താകുമെന്ന സംശയത്താലാണ് ഇതുവരെയും ഇവര്‍ പുറത്തു വരാതിരുന്നതെന്നും ടോമിന് തച്ചങ്കരി പറഞ്ഞു.
Leave a Comment