വിചാരിച്ചതിലും നേരത്തെ റിലീസിനൊരുങ്ങി നമസ്‌തേ ഇംഗ്ലണ്ട്; ദസറയ്ക്ക് ചിത്രം തീയേറ്ററുകളില്‍ എത്തും

ന്യൂഡല്‍ഹി: ദസറ റിലീസിനൊരുങ്ങി വിപുല്‍ അമൃത്ലാല്‍ ഷാ സംവിധാനം ചെയ്യുന്ന നമസ്തേ ഇംഗ്ലണ്ട്. ഷൂട്ടിംഗ് വിചാരിച്ചതിലും നേരത്തെ പൂര്‍ത്തിയാകുന്നതിനാലാണ് ചിത്രം പ്രഖ്യാപിച്ചതിലും നേരത്തെ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 2007ല്‍ ഇറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം നമസ്തേ ലണ്ടന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. പഞ്ചാബ്, ധാക്ക, ബ്രൂസല്‍സ്, ലണ്ടന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

ഇഷ്ഖ്സാദെയായിരുന്നു അര്‍ജുന്‍ കപൂറിന്റെയും പരിനീതിയുടെയും ആദ്യ ചിത്രം. ഇതിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് നമസ്‌തേ ഇംഗ്ലണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment