തീവ്രവാദികളെ കണ്ടെന്ന് റിപ്പോര്‍ട്ട്: പഠാന്‍കോട്ടില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പഠാന്‍കോട്ടില്‍ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേരെ കണ്ടെന്ന പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി. പഠാന്‍ കോട്ട് സ്വദേശിയായ മസ്‌കന്‍ ലാല്‍ എന്നയാളാണ് തീവ്രവാദികളെന്നു സംശയിക്കുന്നവരെ കണ്ടതായി ഞായറാഴ്ച രാത്രി അധികൃതരെ വിവരം അറിയിച്ചത്.

‘സൈനികരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടു പേര്‍ തന്നോട് ലിഫ്റ്റ് ചോദിച്ചു. ഞാന്‍ വരെ വാഹനത്തിനുള്ളില്‍ കയറാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മനസ്സിലായി അവര്‍ സൈനികരല്ലെന്ന്. തുടര്‍ന്ന് ഞങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ആക്രമിക്കുകയും കാര്‍ തട്ടിയെടുത്ത് രക്ഷപ്പെടാനും ശ്രമിച്ചു’-മസ്‌കിന്‍ ലാല്‍ പറഞ്ഞു. ഞായറാഴ്ച രാത്രി തന്നെ പോലീസില്‍ വിവരം വിവരം അറിയിച്ചതായും മസ്‌കിന്‍ ലാല്‍
കൂട്ടിച്ചേര്‍ത്തു.
മസ്‌കിനും ബന്ധുക്കളുമായിരുന്നു സംഭവദിവസം കാറിലുണ്ടായിരുന്നത്. 2016 ല്‍ പഠാന്‍ കോട്ടിലെ വ്യോമതാവളത്തില്‍ ഭീകരാക്രമണമുണ്ടായിരുന്നു. പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കനത്തസുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സെക്യൂരിറ്റ് ഡ്രില്ലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

pathram:
Related Post
Leave a Comment