സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കളക്ടറുടെ ക്ലീന്‍ ചിറ്റ്; ഭൂമി കൈമാറ്റത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ സംഭവത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ച്ച പറ്റിയില്ലെന്ന് തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. നേരെത്ത വര്‍ക്കല ഭൂമികൈമാറ്റത്തില്‍ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ കാരണമാണ് ദിവ്യ എസ്. അയ്യരെ സബ്കലക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയത്.

വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കുന്നതിന് ക്രമവിരുദ്ധമായി ദിവ്യ ഇടപെട്ടതായ ആരോപണമാണ് ആദ്യം ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി കൈമാറ്റത്തിലും ആരോപണം ഉയര്‍ന്നു. കോണ്‍ഗ്രസ് അനൂകുലിയായ വ്യക്തിക്ക് ദിവ്യ എസ്. അയ്യര്‍ 83 സെന്റ് പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കിയെന്ന് പഞ്ചായത്താണ് പരാതി നല്‍കിയത്. സംഭവത്തില്‍ റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ദിവ്യയെ പിന്തുണയ്ക്കുന്ന നിലപാട് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി ഈ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് കൂടിയ വിപണി വില നല്‍കുന്നതിനാണ് സബ് കലക്ടര്‍ നിര്‍ദേശിച്ചത്.

അദ്ദേഹം തുക നല്‍കാതെ ഹൈക്കോടതിയെ സമീപിച്ചു. സബ് കലക്ടുടെ നടപടി 1964ലെ ഭൂപതിവ് ചട്ടപ്രകാരമാണ്. മാത്രമല്ല കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഭൂമി ആര്‍ക്കും സബ് കല്ക്ടര്‍ പതിച്ചു നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

pathram desk 1:
Leave a Comment