സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കുപ്രസിദ്ധി നേടിയ കെആര്‍കെ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. തനിക്ക് വയറില്‍ കാന്‍സറാണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നുമാണ് കെആര്‍കെ ഔദ്യോഗിക ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
വയറില്‍ ബാധിച്ചിരിക്കുന്ന കാന്‍സര്‍ മൂന്നാംഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്നു സ്ഥിരീകരിച്ചു കഴിഞ്ഞു. ആയുസ് ഇനി ഒന്നോ രണ്ടോ വര്‍ഷം മാത്രം. ആശ്വസിപ്പിക്കാന്‍ ശ്രമിച്ച് ആരും എന്നെ വിളിക്കേണ്ടതില്ല. ആരുടെയും സിംപതി എനിക്ക് ആവശ്യമില്ല എന്ന കുറിച്ച കെആര്‍കെ രണ്ട് ആഗ്രഹങ്ങള്‍ കൂടി പ്രകടപ്പിക്കുകയുണ്ടായി. ജീവിതത്തില്‍ നടക്കാതെ പോയ രണ്ട് ആഗ്രഹങ്ങളെ കുറിച്ചാണ് ആകെയുള്ള വിഷമം. ഒരു എ ഗ്രേഡ് സിനിമ നിര്‍മ്മിക്കണം എന്ന ആഗ്രമുണ്ടായിരുന്നു. രണ്ടാമതായി അമിതാഭ് ബച്ചനൊപ്പം അഭിനയിക്കണം അല്ലെങ്കില്‍ അദ്ദേഹമുള്ള സിനിമ നിര്‍മ്മിക്കണം.
നടക്കാതെ പോയ ഈ രണ്ട് ആഗ്രഹങ്ങളും എന്റെ മരണത്തോടൊപ്പം എന്നന്നേക്കുമായി അവസാനിക്കും. ഇനിയുള്ള സമയം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയണം. എന്നെ വെറുക്കുന്നവരെയും സ്‌നേഹിക്കുന്നവരെയും ഞാന്‍ ഒരുപോലെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞാണ് കെആര്‍കെ കുറിപ്പ് അവസാനിപ്പിച്ചത്.
Leave a Comment