കോട്ടയത്ത് ഏഴുപേരുമായി അമിതവേഗത്തില്‍ എത്തിയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണ അന്ത്യം

കോട്ടയം: മേലുകാവിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുട്ടം ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ത്ഥികളായ അനന്ദു, അലന്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെയും അലനെയും ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴുപേരുമായി അമിതവേഗത്തില്‍ എത്തിയ ഓട്ടോ വഴിയരികിലെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളുടെ വീട്ടിലെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഇത് ടാക്‌സി വാഹനമല്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളാണ് ഓട്ടോ ഓടിച്ചതെന്നാണ് കരുതപ്പെടുന്നത്.

വാഹനത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും കയറാന്‍ അനുവദിച്ചിരിക്കുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയത് അപകടത്തിന് കാരണമായെന്നും പോലീസ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment