ആധാറില്‍ ഇനി പേടി വേണ്ട…..സുപ്രീംകോടതിയില്‍ സത്യാവസ്ഥ വെളിപ്പെടുത്തി യുഐഡിഎഐ

ന്യൂഡല്‍ഹി: ആധാറിനായി ശേഖരിച്ച പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ ഇതുവരെ ഒരു അന്വേഷണ ഏജന്‍സിക്കും കൈമാറിയിട്ടില്ലെന്ന് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി. ഒന്നരവര്‍ഷത്തിനിടയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സികള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും യുഐഡിഎഐ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. ആധാറിന്റെ സുരക്ഷ സംബന്ധിച്ച പവര്‍ പോയിന്റ് അവതരണത്തിലായിരുന്നു ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചത്.

അതേസമയം ആധാര്‍ സുരക്ഷിതമാണെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ സുപ്രീംകോടതിയെ അറിയിച്ചു. 2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം ഇവ തകര്‍ത്ത് ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ കോടതിയില്‍ വ്യക്തമാക്കി.

പൗരന്റെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കില്ല. ജാതി, മതം, എന്നിവ ശേഖരിക്കുന്നില്ലെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു.നേരത്തെ ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യുഐഡിഎഐക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അനുമതി നല്‍കിയത്.

pathram desk 2:
Leave a Comment