മാര്‍ ആലഞ്ചേരിക്കെതിരെ നിലപാടുമായി വി എസ്, പരസ്യപ്രതിഷേധവുമായി വൈദികരും രംഗത്ത്

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍. ഭൂമി ഇടപാട് വിഷയം ഗൗരവകരമാണെന്ന് വിഎസ് പറഞ്ഞു. പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കെകകാര്യം ചെയുന്നത് ശരിയല്ല. പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് വി. എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസെടുക്കാന്‍ ഹൈക്കോടതി നിര്‌ദേശിച്ച സാഹചര്യത്തില്‍ പരസ്യപ്രതിഷേധവുമായി വൈദികര്‍ രംഗത്ത്. അന്വേഷണം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കര്ദിനാള് ആലഞ്ചേരി പദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് വൈദികരുടെ ആവശ്യം. വൈദികരുടെ അടിയന്തരയോഗവും ഇന്നു നടക്കും.

കര്ദിനാളിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവിന്റെ പകര്പ്പ് ഇന്നലെ ബന്ധപ്പെട്ടവര്ക്ക് ലഭിച്ച സാഹചര്യത്തിലാണ് വൈദികര് അനൗദ്യോഗികയോഗം ചേരാന്‍ തീരുമാനിച്ചത്. അതിരൂപതയിലെ ഭൂരിഭാഗം വൈദികരും യോഗത്തിനെത്തുമെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി തത്കാലത്തേയ്‌ക്കെങ്കിലും കര്ദിനാള്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാത്തത് തെറ്റായ സന്ദേശം നല്കുമെന്നാണ് വൈദികരുടെ വാദം.

pathram desk 2:
Related Post
Leave a Comment