ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വസ ഫണ്ടിലേക്ക് കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. 7340 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.2017-2018 വര്‍ഷത്തില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും യോഗത്തില്‍ തുക അനുവദിച്ചിട്ടുണ്ട്. തമിഴ്നാടിന് 133 കോടി രൂപയാണ് അനുവദിച്ചത്.
ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേരളത്തിനും, തമിഴ്നാടിനും, ലക്ഷദ്വീപിനും കൂടി 325 കോടി രൂപയുടെ അടിയന്തര സഹായം നേരത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Leave a Comment