റാന്നിയില്‍ അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രി റാന്നി തിയ്യാടിക്കലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്തുവെച്ച് മരിച്ചു. മരിച്ച അമല്‍ സൈനികനാണ്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്നത്. വീട്ടിലേക്ക് പോകുവഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ക്വാറിയില്‍ നിന്ന് പാറ കൊണ്ടു പോകുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

pathram desk 1:
Related Post
Leave a Comment