പുതിയ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജിവി. സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മാത്രം പോര ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം. അങ്ങനെയാണെങ്കില്‍ അമേരിക്ക പോലെ ഇന്ത്യയും വികസിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ അഭിപ്രായം.
തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു പങ്കു വച്ചത്. എന്നാല്‍ ട്വീറ്റിനു വന്ന മറുപടികള്‍ രസകരമാണ് . നിങ്ങളെ വിദ്യാഭ്യാസമന്ത്രി ആക്കുകയാണ് വേണ്ടതെന്നും എങ്കില്‍ ആണ്‍കുട്ടികള്‍ സൂപ്പര്‍ ഹാപ്പിയായിരിക്കുമെന്നും തുടങ്ങി ആര്‍ജിവിയെ പരിഹസിച്ചും അല്ലാതെയും ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. എന്തായാലും സംവിധായകന്റെ രജനിയെപ്പറ്റിയുള്ള ഈ അഭിപ്രായത്തില്‍ വലിയ ആത്മാര്‍ഥതയൊന്നും കാണേണ്ടതില്ലെന്നാണ് ചിലരുടെ പക്ഷം. മുന്‍പ് കാണാന്‍ അധികം ഭംഗിയൊന്നും ഇല്ലാത്ത രജനിയ്ക്ക് എങ്ങനെയാണ് ഇത്രയും ആരാധകരുണ്ടായതെന്ന ആര്‍ജിവിയുടെ കമന്റ് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Leave a Comment