പ്രണവ് മോഹന്‍ലാല്‍ എന്ന തുടക്കക്കാരന്‍ വിശ്വസനീയതയോടെ, ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ആദിയുടെ മേക്കിങ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ആക്ഷന്‍ എന്നുപറയുമ്പോള്‍ ബ്രീത്ത്ടേക്കിങ് എന്നുവിശേഷിപ്പിക്കേണ്ട സാഹസികരംഗങ്ങളാണ്. മലയാള സിനിമയുടെ വാനിലേക്കു താരപുത്രന്‍ കുതിച്ചു കൊണ്ടാണ് ആദി പൂര്‍ത്തിയാകുന്നത്. ആദി ഒരു ആക്ഷന്‍ ത്രില്ലറാണ്. പ്രണവ് മോഹന്‍ലാലിന്റെ അസാധാരണമായ, ഒരു പുതുമുഖത്തില്‍നിന്നു പ്രതീക്ഷിക്കാത്തതരത്തിലുള്ള ശാരീരിക പ്രകടനമാണ്, അതും പരിചയമില്ലാത്ത തരത്തിലുള്ള സാഹസികപ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. അതിനൊപ്പം ജിത്തു ജോസഫ് സിനിമകളുടെ സവിശേഷതയായ മികച്ച ക്ലൈമാക്സും.
പാര്‍കൗര്‍ എന്ന അയോധനകലഅഭ്യാസിയായാണ് പ്രണവിനെ അവതരിപ്പിക്കുന്നത്. പ്രതിയോഗികളില്‍ നിന്ന് രക്ഷപ്പെടാനുള്ള രണ്ടു ദീര്‍ഘരംഗങ്ങള്‍, ക്ലൈമാക്സിലെ ഏറ്റുമുട്ടല്‍ എന്നിവയാണ് സിനിമയിലെ ഏറ്റവും സവിശേഷമായ രംഗങ്ങള്‍. ഇവയിലെ പ്രണവിന്റെ പാര്‍കൗര്‍ പ്രകടനമാണ് സിനിമയെ ആകര്‍ഷണമാക്കുന്നത്. അതിനൊരുക്കിയിരുന്ന പശ്ചാത്തലവും ആക്ഷന്‍ കൊറിയോഗ്രഫിയും മലയാളസിനിമയില്‍ സമാനതകളില്ലാത്ത കാഴ്ചയാണ്.
Leave a Comment