ചെന്നൈ: ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പിനുള്ള അഭിനന്ദന പ്രവാഹം അവസാനിക്കുന്നില്ല. എറെ നാളുകള്‍ക്ക് ശേഷം മമ്മുട്ടി അഭിനയിച്ച സിനിമ റോട്ടര്‍ റാം അന്താരാഷ്ട്ര ചലച്ചിത്ര മേളയായിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.മേളയിലെ ഫയര്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനിടെ ചിത്രത്തിന് അഭിനന്ദനവുമായി നിരവധിപേര്‍ എത്തിയിരുന്നു. എറ്റവും അവസാനം ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.
ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച അമുദന്‍ എന്ന് കഥാപാത്രം മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഈ അടുത്ത കാലത്തെങ്ങും മമ്മൂട്ടി ഇത്രയും ശക്തമായ കഥാപത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രേക്ഷകര്‍ നിര്‍ബന്ധമായും കാണേണ്ട 20 സിനിമകളുടെ ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു.
Leave a Comment