ന്യൂഡല്‍ഹി: വിദേശ വനിതയെ മാനഭംഗപ്പെടുത്തിയ കേസില്‍ പീപ്ലി ലൈവ് സിനിമയുടെ സംവിധായകരിലൊരാളായ മഹമൂദ് ഫാറൂഖിയെ വെറുതേ വിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു.കേസില്‍ ആദ്യം വിചാരണ കോടതി ഫാറൂഖിയ്ക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു സുപ്രിംകോടതി വിധി.ഇതൊരു ബുദ്ധിമുട്ടുള്ള കേസാണെന്നും എന്നാല്‍ ഹൈക്കോടതി കേസ് വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് എസ്.എ ബോബ്ഡേ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 നാണ് കേസിന് ആസ്പദമായ സംഭവം. 35 വയസ്സുള്ള അമേരിക്കക്കാരിയായ ഗവേഷകയെ ഫാറൂഖി വീട്ടിലേക്ക് അത്താഴവിരുന്നിന് ക്ഷണിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കൊളംബിയന്‍ സര്‍വ്വകലാശാലയില്‍ ഗവേണം നടത്തിക്കൊണ്ടിരുന്ന അമേരിക്കന്‍ യുവതി ഗവേഷണാര്‍ത്ഥമാണ് ഡല്‍ഹിയിലെത്തിയത്.
Leave a Comment