എല്ലാവരും കാത്തിരുന്ന കൂട്ടുകെട്ട് എത്തി, ഫഹദ് ഫാസില്‍-വിജയ് സേതുപതി ചിത്രം സൂപ്പര്‍ ഡിലക്സിന്റെ ടീസര്‍ പുറത്ത്

വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡിലക്സിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സാമന്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്.’ആരണ്യ കാണ്ഡം’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ട്രാന്‍സ്ജെന്‍ഡറായാണ് ചിത്രത്തില്‍ വിജയ്സേതുപതിയെത്തുന്നത്. ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.യുവന്‍ ശങ്കര്‍രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.മിസ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

pathram desk 2:
Leave a Comment