യാതക്കാര്‍ക്ക് പുതിയ സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വെ. ട്രെയിനുകള്‍ ഇനി മുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്.എം.എസ് സന്ദേശമായി വിവരം ലഭിക്കും. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. ഈ സൗകര്യം യാത്രക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതാണ്
ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിചിരിക്കുന്നത്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാര്‍ക്ക് എസ്.എം.എസ് സൗകര്യം നല്‍കിയിരുന്നത്.
പുതിയ നീക്കം യാത്രക്കാര്‍ക്ക് ഏറെ സൗകര്യം ആകുമെന്നാണ് റെയില്‍ വേയുടെ കണക്കുകൂട്ടല്‍.
Leave a Comment