കരിയറിലെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യം പന്ത് അംഗീകരിച്ചേ മതിയാകൂ….സഹതരാങ്ങളില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കൂ..!പന്തിന് രഹാനെയുടെ ഉപദേശം…

ഋഷഭ് പന്തിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ഉപദേശം. കരിയറിലെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യം ഋഷഭ് പന്ത് അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യത്തിലും പോസിറ്റീവായി തുടര്‍ന്ന് സഹതരാങ്ങളില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ലെന്നും രഹാനെ ഉപദേശിച്ചു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ സ്ഥാനത്തെ കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് രഹാനെയുടെ ഉപദേശം.

‘ആരും ടീമിന് പുറത്തിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ ഓരോ മത്സരത്തിലും ടീമിന് ആവശ്യമായതെന്തോ, അത് നമ്മള്‍ അംഗീകരിക്കണം. പ്രതികൂല സാഹചര്യങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള മനസ്സാണ് ഇത്തരം ഘട്ടങ്ങളില്‍ പ്രധാനം. കഠിനധ്വാനം ചെയ്യുക.’ രഹാനെ കൂട്ടിച്ചേര്‍ത്തു.

ആറാം നമ്പറിലോ ഏഴാം നമ്പറിലോ ബാറ്റിങ്ങിനിറങ്ങുകയാണ് ഋഷഭിന്റെ ദൗത്യമെന്നും ആ സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയാണ് വേണ്ടതെന്നും അതിനായി കഠിനധ്വാനം ചെയ്യണമെന്നും രഹാനെ ചൂണ്ടിക്കാട്ടുന്നു.

മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ഋഷഭിന് പെട്ടെന്നാണ് സ്ഥാനം നഷ്ടമായത്. ബംഗാള്‍ താരം വൃദ്ധിമാന്‍ സാഹയാണ് ഇപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ലോകേഷ് രാഹുല്‍ വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി ഏറ്റെടുക്കുകയും അതു ഭംഗിയാക്കുകയും ചെയ്തതോടെയാണ് ഋഷഭിന് സ്ഥാനം നഷ്ടമായത്. ഋഷഭിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു രാഹുലിന് അവസരം നല്‍കിയത്.

pathram:
Leave a Comment