പുറത്തായിരുന്നില്ലെങ്കില്‍ കളിയുടെ ഫലം മറ്റൊന്ന് ആകുമായിരുന്നു സെയ്‌നി

ഹാമില്‍ട്ടന്‍: പുറത്തായിരുന്നില്ലെങ്കില്‍ കളിയുടെ ഫലം മറ്റൊന്ന് ആകുമായിരുന്നവെന്ന് നവ്ദീപ് സെയ്‌നി. കുറച്ചു നേരം കൂടി ക്രീസില്‍ തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ– ന്യൂസീലന്‍ഡ് രണ്ടാം ഏകദിനത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നെന്ന് നവ്ദീപ് സെയ്‌നി. ഓക്‌ലന്‍ഡിലെ വിക്കറ്റ് ഫ്‌ലാറ്റ് ആയിട്ടാണു തോന്നിയത്. അതുകൊണ്ടുതന്നെ അവസാനം വരെ ബാറ്റിങ് തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ വിജയത്തിന് അടുത്തേക്കു നമുക്കു പോകാന്‍ സാധിക്കുമായിരുന്നു. അത് എളുപ്പമായിരുന്നില്ലെന്ന് അറിയാം. സ്വിങ് ബോളിങ്ങിനു മുന്നിലാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പതറിപ്പോയതെന്നും സെയ്‌നി മത്സരശേഷം പറഞ്ഞു.

ചില അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്നതാണു മധ്യനിരയ്ക്കു തിരിച്ചടിയായത്. ഞാന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഏറെ റണ്‍സ് ആവശ്യമുണ്ടായിരുന്നു. രവീന്ദ്ര ജഡേജയുടെ കൂടെ ബാറ്റു ചെയ്യുമ്പോള്‍ അദ്ദേഹം എന്നോട് ഒരു കാര്യമാണ് ആവശ്യപ്പെട്ടത്. ബൗണ്ടറി നേടാന്‍ സാധിക്കുന്ന പന്ത് എപ്പോള്‍ ലഭിച്ചാലും അടിച്ചു പറത്തുക. അല്ലെങ്കില്‍ സിംഗിളുകളും !ഡബിളുകളും ഓടി എടുക്കുകയെന്നും ജഡേജ പറഞ്ഞു. ക്ഷമയോടെ നിന്നാല്‍ കളി അവസാനം വരെ കൊണ്ടുപോകാം എന്നു ഞങ്ങള്‍ക്ക് അറിയാമായിരുന്നു.ഞാന്‍ ബൗണ്ടറികള്‍ നേടാന്‍ തുടങ്ങിയപ്പോള്‍ അതു തുടരാനാണ് ജഡേജ ആവശ്യപ്പെട്ടത്. അങ്ങനെയാണ് പതുക്കെയാണെങ്കിലും കളി ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. ആദ്യ ബൗണ്ടറി നേടിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

പന്തു നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നു മനസ്സിലായി. പുറത്താകുന്ന വി!ഡിയോ പിന്നീടു കണ്ടപ്പോള്‍ കുറ്റബോധം തോന്നി. പുറത്തായിരുന്നില്ലെങ്കില്‍ കളിയുടെ ഫലം ഒരുപക്ഷേ മറ്റൊന്ന് ആകുമായിരുന്നെന്നും സെയ്‌നി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ജഡേജയോടൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി സെയ്‌നി 45 റണ്‍സ് നേടിയിരുന്നു. ഇന്ത്യന്‍ തോല്‍വിയുടെ വ്യാപ്തി കുറയ്ക്കാന്‍ ഇതു സഹായിച്ചു. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ സെയ്‌നി അതു നന്നായി മുതലെടുത്തു എന്നും പറയാം. 49 പന്തുകളില്‍നിന്നാണ് താരം 45 റണ്‍സ് നേടിയത്. അടിച്ചത് അഞ്ച് ഫോറുകളും രണ്ട് സിക്‌സും. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 251 റണ്‍സിനു പുറത്താകുകയായിരുന്നു.

pathram:
Related Post
Leave a Comment