ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഹാട്രിക്കുമായി ചാഹര്‍

ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പ്രകടമായിരുന്നു ദീപക് ചാഹറിന്റേത്. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റുകളായിരുന്നു ചാഹര്‍ വീഴ്ത്തിയത്. 3.2 ഓവറില്‍ വിട്ടുനല്‍കിയതാവട്ടെ വെറും ഏഴ് റണ്‍സും. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിമാറി ചാഹറിന്റേത്. എന്നാലിന്ന് ഒരിക്കല്‍കൂടി ക്രിക്കറ്റ് ലോകത്തിന്റെ ശ്ര്ദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ചാഹര്‍. മറ്റൊരു ഹാട്രിക് പ്രകടനം കൂടി നടത്തിയാണ് ചാഹര്‍ ശ്ര്ദ്ധിക്കപ്പെട്ടത്.

ഇന്ന് സയ്യിദ് മുഷ്താഖ് അലി ടി20യില്‍ വിദര്‍ഭയ്‌ക്കെതിരെയായിരുന്നു രാജസ്ഥാന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചാഹര്‍ ഹാട്രിക് വിക്കറ്റ് നേട്ടം കൊയ്തത്. മൊത്തത്തില്‍ നാല് വിക്കറ്റുകള്‍ ചാഹര്‍ സ്വന്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നേരത്തെ മഴ കാരണം 13 ഓവറാക്ക്ി ചുരുക്കിയിരുന്നു.

13ാം ഓവറിലായിരുന്നു ചാഹറിന്റെ മനോഹര ബൗളിങ്. ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിദര്‍ഭ ഒമ്പതിന് 99 എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ചു. ബംഗ്ലാദേശിനെതിരെ മാന്‍ ഓഫ് ദ മാച്ചും സീരിസും ചാഹറായിരുന്നു. ചാഹറിന്റെ കരുത്തിലാണ് ഇന്ത്യ വിജയം. നേടിയത്.

pathram:
Leave a Comment