ധോണിയെ ഒഴിവാക്കി; ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു

മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഒഴിവാക്കി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. വിശ്രമം അനുവദിച്ച ഭുവനേശ്വര്‍ കുമാറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ജസ്പ്രീത് ബുംറയ്ക്കും വിശ്രമം
അനുവദിച്ചു.

വിന്‍ഡീസിനെതിരെ കളിച്ച ടീമില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. നവദീപ് സെയ്‌നി, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്രചാഹല്‍ എന്നിവരെ പരിഗണിച്ചില്ല. വിരാട് കോലി നായകനായി തുടരും. സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.

pathram:
Related Post
Leave a Comment