കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് ..!!

വാട്സാപ്പ് ആന്‍ഡ്രോയിഡിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡില്‍ പുതിയ അപ്ഡേറ്റ് വരുന്നു. ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോയാലും പശ്ചാത്തലത്തില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കുമ്പോള്‍ ഹോം സ്‌ക്രീനിലും പോപ്പ് അപ്പ് വിന്‍ഡോയില്‍ വീഡിയോ കാണാന്‍ സാധിക്കും.

ചാറ്റുകള്‍ മാറുമ്പോള്‍ വീഡിയോ പ്ലേ ചെയ്യുന്നത് തുടരുന്ന സൗകര്യം വാട്സാപ്പിന്റെ ഐഫോണ്‍ പതിപ്പില്‍ നേരത്തെ തന്നെ ഉണ്ട്. എന്നാല്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ ചാറ്റ് തുറന്നുവെച്ചാല്‍ മാത്രമേ ആ ചാറ്റില്‍ വന്ന വീഡിയോ പ്ലേ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

നിലവില്‍ വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് പുതിയ അപ്ഡേറ്റുകള്‍ പരീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ഇപ്പോഴാണ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്ന ആശയം വാട്സാപ്പ് പൂര്‍ണമായും അവതരിപ്പിക്കുന്നത് എന്ന് പറയാം. കാരണം ചാറ്റുകളില്‍ നിന്നും പുറത്തുപോയാലും വാട്സാപ്പില്‍ നിന്നും പുറത്തുകടന്നാലും വീഡിയോ തടസമില്ലാതെ സ്‌ക്രീനില്‍ പ്ലേ ആവും.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയില്‍ നിന്നുള്ള വീഡിയോ ലിങ്കുകളാണ് ഇങ്ങനെ പ്ലേ ചെയ്യാന്‍ സാധിക്കുക.

വാട്സാപ്പ് ബീറ്റാ പതിപ്പ് 2.19.177 ആന്‍ഡ്രോയിഡ് പതിപ്പിലാണ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഗൂഗിള്‍ പ്ലേയില്‍ നിന്നും വാട്സാപ്പ് ബീറ്റ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ ഫീച്ചര്‍ പരിശോധിക്കാം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment