പുതിയ റെക്കോഡുമായി റെയ്‌ന

ഐപിഎല്ലില്‍ 100 ക്യാച്ച് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്ന. ഡല്‍ഹി കാപിറ്റല്‍സ് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ പൃഥ്വി ഷായെ പറന്നുപിടിച്ചതോടെയാണ് റെക്കോര്‍ഡ് റെയ്നയുടെ കീശയിലായത്. 189 മത്സരങ്ങളില്‍ നിന്നാണ് റെയ്നയുടെ നേട്ടം. ക്യാച്ചുകളുടെ എണ്ണത്തില്‍ 99ല്‍ നിന്ന് 100ലെത്താന്‍ റെയ്നയ്ക്ക് ഒന്‍പത് മത്സരങ്ങള്‍ വേണ്ടിവന്നു എന്നതും ശ്രദ്ധേയാണ്.

രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്സിന് 84 ക്യാച്ചുകളും മൂന്നാമതുള്ള രോഹിത് ശര്‍മ്മയ്ക്ക് 82 ക്യാച്ചുകളും മാത്രമേയുള്ളൂ.

ഡല്‍ഹി കാപിറ്റല്‍സിനെതിരെ ബാറ്റ് കൊണ്ട് റെയ്ന മികവ് കാട്ടി. അര്‍ദ്ധ സെഞ്ചുറി നേടിയ റെയ്ന 37 പന്തില്‍ 59 റണ്‍സെടുത്തു. ടി20 ക്രിക്കറ്റില്‍ 50 അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് റെയ്ന. ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 306 റണ്‍സാണ് റെയ്നയുടെ സമ്പാദ്യം. ഐപിഎല്ലില്‍ 5000 റണ്‍സ് പിന്നിട്ട ആദ്യ താരമെന്ന നേട്ടം സീസണിന്റെ തുടക്കത്തില്‍ റെയ്ന സ്വന്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment