ഡല്‍ഹിയെ മുംബൈ 40 റണ്‍സിന് തകര്‍ത്തു

ഡല്‍ഹി ക്യാപിറ്റല്‍സിനെ 40 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 22 പന്തില്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി ഷായും ധവാനും ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നീടങ്ങോട്ട് ബാറ്റിങ് തകര്‍ച്ചയായിരുന്നു. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഡല്‍ഹിയുടെ വിജയത്തിലേക്കുള്ള ദൂരം കൂടി. 66 റണ്‍സിനിടയില്‍ എട്ടു വിക്കറ്റാണ് ഡല്‍ഹി നഷ്ടപ്പെടുത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മൂന്ന് റണ്‍സിനും ഋഷഭ് പന്ത് ഏഴു റണ്‍സെടുത്തും പുറത്തായി. കോളിന്‍ മണ്‍റോയ്ക്കും തിളങ്ങാനായില്ല.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രാഹുല്‍ ചാഹറാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റെടുത്തു. ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ലസിത് മലിംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

pathram:
Related Post
Leave a Comment