പന്തല്ല.., ഇത് പരുന്ത്..!!! പറന്ന് പിടിച്ച് റിഷഭ് പന്തിന്റെ കിടിലന്‍ ക്യാച്ച്..!!!

ഐപിഎല്‍ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറയുന്നയാളാണ് ഋഷഭ് പന്ത്.. ബാറ്റിങ് മികവ് മാത്രമല്ല, വിക്കറ്റിന് പിന്നിലും താന്‍ മോശമല്ലെന്ന് തെളിയിക്കുകയാണ് പന്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഒരു സൂപ്പര്‍ മാന്‍ സ്‌റ്റൈല്‍ ക്യാച്ചെടുത്തിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം. അതും പറന്നുവീണ് ഇടതുകൈ കൊണ്ട്. ലോകകപ്പ് ടീമിലിടം നേടുമോ എന്ന ചര്‍ച്ച കൊഴുക്കുന്നതിനിടെയാണ് ഋഷഭിന്റെ ക്യാച്ച്.

റബാദ എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച ക്രിസ് ലിന്നിന് പിഴച്ചു. പന്ത് ഗ്ലൗവില്‍ തട്ടി പിറകിലേക്ക് പോയി. ആ പന്ത് ഒന്നാന്തരമൊരു ഡൈവിങ്ങിലൂടെ ഋഷഭ് കൈക്കുള്ളിലാക്കി. 18 പന്തില്‍ 20 റണ്‍സായിരുന്നു ആ സമയത്ത് ലിന്നിന്റെ സമ്പാദ്യം.

pathram:
Related Post
Leave a Comment