ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്…

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് 97 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് മാക്‌സ്വെല്‍ കൂടി ചേര്‍ന്നതോടെ സ്‌കോര്‍ മെച്ചപ്പെട്ട നിലയില്‍ എത്തി. തുടക്കത്തിലെ വ്യക്തിഗത അക്കൗണ്ട് തുറക്കും മുമ്പ് ഫിഞ്ചിനെ ബുംറ പുറത്താക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ ഖവാജയും സ്‌റ്റോയിനിസും ഓസ്‌ട്രേലിയയെ കരകയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യ ചെറുതായൊന്ന് ഭയന്നു.

എന്നാല്‍ 21ാം ഓവറില്‍ ടീം സ്‌കോര്‍ 87ല്‍ നില്‍ക്കേ സ്‌റ്റേയിനിസിനെ കോലിയുടെ കൈകളിലെത്തിച്ച് ജാദവ് ബ്രേക്ക് ത്രൂ നല്‍കി. വൈകാത ഖവാജ അര്‍ദ്ധ സെഞ്ചുറി തികച്ചു. എന്നാല്‍ 24ാം ഓവറില്‍ ഖവാജയെ(50) കുല്‍ദീപ് പുറത്താക്കിയതോടെ ഇന്ത്യ തിരിച്ചു വരവ് പ്രതീക്ഷിച്ചു. എന്നാല്‍ 37.5 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 5 വിക്കറ്റിന് 169 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. കാരിയും മാക്‌സ്‌വെല്ലുമാണ് ക്രീസില്‍. മികച്ച ഫോമിലുള്ള മാക്‌സ് വെല്ലിന്റെ ബലത്തില്‍ ഓസിസ് മികച്ച സ്‌കോര്‍ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.

pathram:
Leave a Comment