ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള 15 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച 14 അംഗ ടീമിലെ 11 പേരെയും ഓസീസ് നിലനിര്‍ത്തിയിട്ടുണ്ട്. പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിലില്ല. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റതാണ് സ്റ്റാര്‍ക്കിനെ ഒഴിവാക്കാന്‍ കാരണം. മാര്‍ച്ചില്‍ യുഎയില്‍ നടക്കുന്ന പാക്കിസ്ഥെനിതായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് ബാഷ് ലീഗിലെ ടോപ് സ്‌കോററും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഡാര്‍സി ഷോര്‍ട്ട് ടീമിലുണ്ട്.
എട്ടുവവര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യക്കെതിരായ പരമ്പരയിലൂടെ ഏകദിന ക്രിക്കറ്റില്‍ തിരിച്ചെത്തിയ പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ ഒഴിവാക്കി. ബില്ലി സ്റ്റാന്‍ലേക്കും 15 അംഗ ടീമില്ലില്ല. ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിനെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), പാറ്റ് കമിന്‍സ്, അലക്‌സ് കാരി, ജേസണ്‍ ബെഹന്റോഫ്, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്വസ് സ്‌റ്റോയിനസ്, ആഷ്ടണ്‍ ടര്‍ണര്‍, ആദം സാംപ. ഇന്ത്യക്കെതിരെ അഞ്ച് ഏകദിനവും രണ്ട് ടി20 മത്സവുമാണ് ഓസ്‌ട്രേലിയ കളിക്കുക. ഈ മാസം 24ന് പരമ്പര തുടങ്ങും.

pathram:
Related Post
Leave a Comment