ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് ഇശാന്തിന്റെ തകര്‍പ്പന്‍ മറുപടി

അഡ്ലെയ്ഡ്: ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് ഇശാന്തിന്റെ തകര്‍പ്പന്‍ മറുപടി. അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇശാന്ത് മാധ്യമങ്ങളെ കണ്ടു. എന്നാല്‍ ഒരു ഓസ്ട്രേലിയന് മാധ്യമപ്രവര്‍ത്തകന് ഇശാന്ത് നല്‍കിയ രസകരമായ മറുപടിയാണ് അവിടെ ചര്‍ച്ചയായത്. ’11 വര്‍ഷമായി താങ്കള്‍ ഇവിടെ വരുന്നു, ശരിയല്ലേ’. ഇതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അദേഹത്തെ തിരുത്തി ഇശാന്തിന്റെ മറുപടിയിങ്ങനെ…’എല്ലാ വര്‍ഷവും ഇവിടെ വന്നിട്ടില്ല’. ഇതോടെ ആദ്യമായി വന്നിട്ട് 11 വര്‍ഷമായി എന്ന് മാധ്യമപ്രവര്‍ത്തകന് തിരുത്തേണ്ടിവന്നു.
ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തിഗത പ്രകടനങ്ങള്‍ക്ക് ആരും പരിഗണന നല്‍കുന്നില്ലെന്നും ഇശാന്ത് പറഞ്ഞു. അഡ്ലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് നാല് ടെസ്റ്റ് പരമ്പരകളിലെ ആദ്യ മത്സരം. ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പേസ് പ്രതീക്ഷയാണ് ഇശാന്ത് ശര്‍മ്മ. മുന്‍പ് ഓസ്ട്രേലിയയില്‍ എത്തിയപ്പോഴെല്ലാം പന്തുകൊണ്ട് ഇശാന്ത് മികവ് കാട്ടിയിട്ടുണ്ട്. 2008ല്‍ റിക്കി പോണ്ടിംഗിനെ വിറപ്പിച്ച ഇശാന്തിന്റെ മാജിക് സ്പെല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകില്ല. ഇക്കുറിയും പ്രതീക്ഷയോടെയാണ് ഇശാന്ത് കങ്കാരുക്കളുടെ നാട്ടിലെത്തിയിരിക്കുന്നത്.

pathram:
Related Post
Leave a Comment