വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സില്‍ക്സിന്റെ തട്ടിപ്പ് പൊളിച്ച് യുവാവിന്റെ ലൈവ് വീഡിയോ.. സ്ഥാപനത്തിനെതിരെ കേസ്

കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സില്‍ക്സിന്റെ തട്ടിപ്പ് പൊളിച്ച് യുവാവിന്റെ ലൈവ് വീഡിയോ. വസ്ത്രം വിപണിയിലിറക്കുന്നതിനെക്കാള്‍ 70 ശതമാനം വിലകയറ്റിയാണ് ജയലക്ഷ്മിയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതെന്നാണ് തെളിവ് സഹിതം യുവാവ് പുറത്ത് കൊണ്ടുവന്നത്. സംഭവത്തില്‍ ജയലക്ഷമി സില്‍ക്‌സിന് എതിരെ വില വിവര തട്ടിപ്പിന് ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു.
കമ്പനി ഈടാക്കുന്ന വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കാന്‍ ശ്രമിച്ചതിനാണ് ലീഗല്‍ മെട്രോളജി തിരുവനന്തപുരം ഫ്‌ളൈയിങ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ് ജയ പരിശോധന നടത്തി കേസ് എടുത്തത്. പാക്കേജ്ഡ് കമ്മോഡിറ്റീസ് വയലേഷന്‍ ആക്റ്റ് പ്രകാരമാണ് ജയലക്ഷമി തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജ് ബ്രാഞ്ചിനെതിരെ കേസെടുത്തിരിക്കുന്നത്.
695 രൂപ മാത്രം വിലയുള്ള ടോഫി ഹൗസ് എന്ന ബ്രാന്‍ഡ് ചില്‍ഡ്രന്‍ വെയറിന് ജയലക്ഷമി സില്‍ക്‌സ് ഈടാക്കന്‍ ശ്രമിച്ചത് 990 രൂപയാണ്. ഉപഭോക്താവ് ഇത് കയ്യോടെ പിടികൂടി വീഡിയോ ഷെയര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ലീഗല്‍ മെട്രോളജി തിരുവനന്തപുരം വിഭാഗം സ്ഥാപനത്തിനെതിരെ കേസെടുക്കുകയായിരുന്നു.
തട്ടിപ്പിന് ഇരയായ യുവാവ് സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചതാണ് ജയലക്ഷമിയെ കുടുക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് തുണയായതും. തന്നെ തട്ടിക്കാന്‍ ശ്രമിച്ചതിന്റെ കാര്യ കാരണ സഹിതം യുവാവ് ഷോറൂമില്‍ നിന്ന് തന്നെ വീഡിയോ പകര്‍ത്തിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായെങ്കിലും മുഖ്യധാര മാധ്യമങ്ങളൊന്നും തന്നെ പരസ്യ വരുമാനത്തിന്റെ കാരണത്താല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. തട്ടിപ്പ് ചൂണ്ടിക്കാണിച്ച യുവാവിനോട് മോശമായി ആണ് ജീവനക്കാര്‍ പെരുമാറിയതെന്നും വീഡിയോയില്‍ യുവാവ് പറയുന്നു.
ഒരു ഗിഫ്റ്റ് വാങ്ങാനായിട്ടാണ് യുവാവ് ജയലക്ഷമി ഷോറൂമില്‍ എത്തിയത്. ടോഫി ഹൗസിന്റെ ചൈല്‍ഡ് വെയര്‍ വാങ്ങുകയും ചെയ്തു. ഇത് പരിശോധിച്ചപ്പോഴാണ് പാക്കിങില്‍ രണ്ട് വില ശ്രദ്ധയില്‍പ്പെട്ടതും. 990 രൂപയാണ് ജയലക്ഷമി നല്‍കിയിരുന്ന പ്രയിസ് എന്നാല്‍ ടോഫി ഹൗസ് ബ്രാന്‍ഡ് നല്‍കിയിരുന്ന വില വെറും 695 രൂപയും. ഇത് ശ്രദ്ധയില്‍പ്പെട്ടതും സെയില്‍സ്മാനോട് കാര്യം പറഞ്ഞു. ചിലപ്പോള്‍ എന്തെങ്കിലും സാങ്കേതിക പിശകായിരിക്കാം എന്ന് കരുതിയാണ് യുവാവ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതുടര്‍ന്ന് ജയലക്ഷമി ജീവനക്കാര്‍ പെരുമാറിയത് മോശമായിട്ടാണ് എന്നും യുവാവ് പറയുന്നു.

pathram:
Related Post
Leave a Comment