ആദ്യ ടി ട്വന്റി: ഇന്ത്യയ്ക്ക് 109 റണ്‍സിന്റെ വിജയ ലക്ഷ്യം

കൊല്‍ക്കത്ത: ഒന്നാം ട്വന്റി20 മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 105 റണ്‍സ് എടുക്കാനെ വെസ്റ്റ് ഇന്‍ഡീസിന് ആയുള്ളൂ. ഡെനേഷ് രാംദിന്‍ (അഞ്ച് പന്തില്‍ രണ്ട്), ഷായ് ഹോപ് (10 പന്തില്‍ 14), ഷിമ്രോന്‍ ഹെയ്റ്റ്മര്‍ (ഏഴ് പന്തില്‍ പത്ത്), കീറോണ്‍ പൊള്ളാര്‍ഡ് (26 പന്തില്‍ 14), ബ്രാവോ (പത്ത് പന്തില്‍ അഞ്ച്) എന്നിവരാണു പുറത്തായത്. ഡെനേഷ് രാംദിന്‍ ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. റണ്‍സെടുക്കുന്നതിനിടെ ഹോപിനും ഹെയ്റ്റ്മറിനും ഉണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് ഷായ് ഹോപിനെ മനീഷ് പാണ്ഡെ റണ്ണൗട്ടാക്കുകയായിരുന്നു. അഞ്ചാം ഓവറില്‍ വിന്‍ഡീസിന് ഹെയ്റ്റ്മറെയും നഷ്ടമായി. ബുമ്രയുടെ പന്ത് ഉയര്‍ത്തിയടിച്ച ഹെയ്റ്റ്മറെ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്തു മടക്കി. സീനിയര്‍ താരം കീറോണ്‍ പൊള്ളാര്‍ഡും ഡാരന്‍ ബ്രാവോയും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 47 ല്‍ നില്‍ക്കെ പൊള്ളാര്‍ഡ് പുറത്തായി. ക്രുനാല്‍ പാണ്ഡ്യയുടെ പന്ത് ബൗണ്ടറി കടത്താനുള്ള പൊള്ളാര്‍ഡിന്റെ ശ്രമം മനീഷ് പാണ്ഡെയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. തൊട്ടു പിന്നാലെ ബ്രാവോയും മടങ്ങി. ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഭുവനേശ്വര്‍ കുമാര്‍ ആദ്യ മല്‍സരത്തില്‍ ഇറങ്ങുന്നില്ല. ഉമേഷ് യാദവായിരിക്കും പകരം ഇന്ത്യയുടെ പേസ് ബോളിങ്ങിനെ നയിക്കുന്നത്. യുസ്വേന്ദ്ര ചഹലും ടീമില്‍ ഇടം നേടിയില്ല. മൂന്നു മല്‍സരങ്ങളുള്ള പരമ്പര വിജയത്തോടെ തുടക്കമിടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്.

pathram:
Leave a Comment