5ജി സേവനങ്ങളുമായി റിലയന്‍സ് ജിയോ എത്തുന്നു!!! സേവനം സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് നൂതന സാങ്കേതിക വിദ്യകളുമായി കുതിപ്പു തുടരുന്ന റിലയന്‍സ് ജിയോ വീണ്ടും പുതിയ കാല്‍െവയ്പ്പിലേക്ക്. 2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാനാണ് ജിയോയുടെ പദ്ധതി. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.

സ്പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്പെക്ട്രം ബാന്‍ഡുകളുടെ വിതരണം സുഗമമാക്കുന്ന ഉപകരണങ്ങളുടെ ലഭ്യത, 5 ജി സാങ്കേതിക വിദ്യക്കാവശ്യമായ പരിതഃസ്ഥിതിയുടെ അപര്യാപ്തത തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളികളെന്ന് റിലയന്‍സ് അധികൃതര്‍ പറയുന്നു.

അതേസമയം 3 ജിയില്‍ നിന്ന് 4 ജിയിലേക്കെത്തിയതിനെക്കാള്‍ വേഗത്തില്‍ 4ജിയില്‍ നിന്ന് 5 ജിയിലേക്ക് മാറാനാകുമെന്ന് കരുതുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കി. പ്രമുഖ ചിപ്സെറ്റ് നിര്‍മാതാക്കളായ യുഎസിലെ ക്വാല്‍കോം, തായ്വാനിലെ മീഡിയ ടെക് എന്നിവയാണ് 5 ജിക്ക് ആവശ്യമായ മോഡം വികസിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment