ഏഷ്യാകപ്പ്: ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് പോരാട്ടത്തിന് ദുബായില്‍ തുടക്കം. ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം എന്ന നേട്ടം ഇന്ത്യക്കാണ്.

1984ല്‍ പാകിസ്ഥാനെ തോല്‍പിച്ചായിരുന്നു ഇന്ത്യ ആദ്യം ഏഷ്യ കപ്പ് സ്വന്തമാക്കിയത്. 12 തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അതില്‍ ആറു തവണ ഇന്ത്യ വിജയിച്ചപ്പോള്‍ പാകിസ്ഥാന്‍ അഞ്ചു മത്സരങ്ങള്‍ വിജയിച്ചു. മഴ മൂലം ഒരു കളി മുടങ്ങി പോവുകയും ചെയ്തു.

pathram desk 2:
Leave a Comment