കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി,ലോകറെക്കോര്‍ഡ് സ്വന്തമാക്കി അലിസ്റ്റര്‍ കുക്ക്

ഓവല്‍: വിടവാങ്ങല്‍ ടെസ്റ്റ് അവിസ്മരണീയമാക്കി സെഞ്ച്വറിയുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക്. 210 പന്തില്‍ നിന്ന് എട്ട് ഫോറടക്കമാണ് കുക്ക് സെഞ്ച്വറി നേടിയത്. നേരത്തെ അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ തന്നെ കുക്ക് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയാണ് അദ്ദേഹം റെക്കോര്‍ഡിന് ഉടമയായത്. എന്നാം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി കുക്ക് മിന്നുന്ന പ്രകടനം തന്നെ കാഴ്ച വെച്ചു. ഇന്ത്യക്കെതിരെ തന്നെയാണ് അദ്ദേഹം കരിയറിലെ തന്റെ ആദ്യമത്സരം കളിച്ചിരുന്നത്.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അദ്ദേഹം അഞ്ചാമതെത്തി. കുമാര്‍ സംഗക്കാരയെ മറികടന്നാണ് കുക്ക് അഞ്ചാമതെത്തിയത്. കുക്കും റൂട്ടും ചേര്‍ന്ന് അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്കാണ് നയിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിന്‍െ ലീഡ് 283 റണ്‍സ് ആയി.

ഇംഗ്ലീഷ് നായകന്‍ റൂട്ടും സെഞ്ച്വറിയോട് അടുക്കുകയാണ്. നിലവില്‍ നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തിട്ടുണ്ട്.

pathram desk 2:
Leave a Comment