‘വെരി സ്മാര്‍ട്ട്’ മകളുടെ ഉത്തരത്തിന് മുന്നില്‍ മുട്ടു മടക്കി മഹേന്ദ്രസിങ് ധോണി!!!

മകള്‍ സിവയ്‌ക്കൊപ്പമുളള പുതിയ വീഡിയോ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി. സിവയ്‌ക്കൊപ്പം ബലൂണുകളുമായി കളിക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. ഭാര്യ സാക്ഷിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സിവയോട് സാക്ഷി ‘പപ്പ നല്ലതാണോ ചീത്തയാണോ’ എന്നു ചോദിക്കുകയാണ്. സിവയാകട്ടെ നല്ലതെന്നാണ് മറുപടി നല്‍കിയത്. ഉടന്‍ തന്നെ സിവയുടെ അടുത്ത മറുപടി വന്നു. ‘പപ്പ മാത്രമല്ല, നിങ്ങളെല്ലാവരും നല്ലതാണ്’ എന്നായിരുന്നു സിവ പറഞ്ഞത്.

ഈ വീഡിയോ ‘വെരി സ്മാര്‍ട്ട്’ എന്ന ക്യാപ്ഷനോടെയാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിവയുടെ നിരവധി വീഡിയോകള്‍ ധോണിയും സാക്ഷിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സിവയ്ക്ക് പ്രത്യേകമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജുണ്ട്. 5 ലക്ഷം പേരാണ് ഈ പേജ് ഫോളോ ചെയ്യുന്നത്. ഈ പേജില്‍ സാക്ഷിയാണ് കൂടുതലായും വീഡിയോയും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുളളത്.

യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് മല്‍സരങ്ങള്‍ക്കായുളള തയ്യാറെടുപ്പിലാണ് ധോണി. സെപ്റ്റംബര്‍ 15 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന ഇന്ത്യ-പാക് മല്‍സരത്തിനായി ആരാധകരും കാത്തിരിക്കുന്നുണ്ട്.

pathram desk 1:
Leave a Comment