സദാചാര ഗുണ്ടകളില്‍നിന്നും മുസ്ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന്‍, സോഷ്യല്‍ മീഡിയില്‍ വൈറലായി വീഡിയോ

ഉത്തരാഖണ്ഡ്: സദാചാരവാദികള്‍ ചമഞ്ഞെത്തിയവരുടെ ആക്രമണത്തില്‍നിന്നും മുസ്ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരനാണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ഹീറോ. ഉത്തരാഖണ്ഡിലെ റാംനഗറില്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്നും യുവാവിനെ പൊലീസുകാരന്‍ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്തുവന്നത്. ഹിന്ദുമതത്തില്‍പ്പെട്ട പെണ്‍കുട്ടിക്കൊപ്പം യുവാവ് എത്തിയതാണ് ആക്രമണത്തിലേക്ക് നയിച്ചത്.

ഗിരിരാജ വില്ലേജിലെ ക്ഷേത്രത്തില്‍ വച്ചാണ് മുസ്ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും കണ്ടുമുട്ടിയത്. ഇരുവരും പരസ്പരം സംസാരിക്കുന്നതു കണ്ട ഹിന്ദുത്വവാദികളായ ഒരു കൂട്ടം പേര്‍ സമീപത്തേക്ക് ചെന്ന് ചോദ്യം ചെയ്യാന്‍ തുടങ്ങി. ഈ വിവരം അറിഞ്ഞാണ് സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിങ് എത്തിയത്. അദ്ദേഹം ഇടപെട്ട് യുവാവിനെ അവിടെനിന്നും കൊണ്ടുപോകാന്‍ ശ്രമിച്ചങ്കിലും ജനക്കൂട്ടം അനുവദിച്ചില്ല.

യുവാവിനെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. എന്നാല്‍ ഗഗന്‍ദീപ സിങ് അതിന് തയ്യാറായില്ല. ഇതിനിടയില്‍ യുവാവിനെ ജനക്കൂട്ടം മര്‍ദിക്കാന്‍ തുടങ്ങി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗഗന്‍ദീപിനും മര്‍ദനമേറ്റു. എങ്കിലും അദ്ദേഹം യുവാവിനെ വിട്ടുകൊടുക്കാതെ തന്നോട് ചേര്‍ത്തുനിര്‍ത്തി.

pathram desk 2:
Leave a Comment