ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി ഡിവില്ലിയേഴ്‌സ് അറിയിച്ചു.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം എബി ഡി ആരാധകരെ അറിയിച്ചത്. തനിക്ക് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി മറ്റു താരങ്ങള്‍ക്കായി വഴിമാറുകയാണ് ചെയ്യേണ്ടതെന്ന് തോന്നുവെന്നും അതിനാലാണ് ഈ സങ്കടകരമായ തീരുമാനം കൈക്കൊണ്ടതെന്നും എബിഡി അറിയിച്ചു. മുപ്പത്തിനാലാം വയസിലാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളും 228 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള എബി ഡി വില്ലിയേഴ്‌സ് നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment