വീണ്ടും വെല്ലുവിളിയുമായി ജസ്റ്റിസ് കര്‍ണന്‍; അഴിമതിക്കെതിരെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, മോദിയുടെ മണ്ഡലത്തിലടക്കം മത്സരിക്കും

കൊല്‍ക്കത്ത: കോടതിയലക്ഷ്യ നടപടി നേരിട്ട മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു. ‘ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. സ്ത്രീകളെ മാത്രം സ്ഥാനാര്‍ഥികളാക്കി 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലടക്കം തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു. പാര്‍ട്ടിയുടെ രജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലെ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

20 സഹ ജഡ്ജിമാരെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് അവരുടെ പേരുകള്‍ പരസ്യമായി പുറത്തുവിടുകയും ചെയ്ത കേസില്‍ സുപ്രീംകോടതി ആറു മാസത്തിന് കര്‍ണനെ ശിക്ഷിച്ചിരുന്നു.

pathram desk 1:
Leave a Comment