പിന്നില്‍ ആറ് ക്യാമറയുള്ള ഫോണുമായെത്തിയ ഷവോമിക്ക് സംഭവിച്ചത്..

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ അനുദിനം പുരോഗതി കാണിക്കുന്ന ചൈനീസ് നിര്‍മാതാവ് ഷവോമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അവരുടെ പുതിയ ഫോണായ Mi A1 കമ്പനി പരിചയപ്പെടുത്തിയത്. പുതിയ മോഡലിന് ‘ഒന്നും, രണ്ടും മൂന്നുമൊന്നുമല്ല, ആറാണു ക്യാമറകള്‍’ എന്നാണ് പുതിയ ഫോണിനെക്കുറിച്ചു ഷവോമി പറഞ്ഞത്. ഏപ്രില്‍ ഫൂള്‍ ദിനത്തിലെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ കമ്പനിയുടെ പോസ്റ്റും ഇതായിരുന്നു.

കഴിഞ്ഞയാഴ്ച മൂന്നു ക്യാമറയുള്ള സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റിയ വാവെയ് കമ്പനിയെയാണ് ഷവോമി ലക്ഷ്യം വയ്ക്കുന്നതെന്ന് ഉറപ്പാണല്ലോ. ആറു ക്യാമറകളും, റോസ് ഗോള്‍ഡ് നിറവും ഫിംഗര്‍പ്രിന്റ് സെന്‍സറുമടങ്ങുന്ന ഫോണിന്റെ പിന്‍ഭാഗമാണ് ഷവോമി കാണിച്ചിരിക്കുന്നത്.

പക്ഷേ, ഇന്നലെ ഇതെല്ലാം വായിച്ച് തലയില്‍ കൈവച്ചിരുന്ന മൊബൈല്‍ പ്രേമികള്‍ ഫോണിന്റെ ബാക്കി സ്‌പെസിഫിക്കേഷനും കൂടെ വായിച്ചപ്പോഴാണ് സംഭവം മിന്നിയത്. 32 ജിബി റാം, 2 ടിബി സ്‌റ്റോറേജ്, 42,000 എംഎഎച്ച് ബാറ്ററി! തങ്ങളെ ഏപ്രില്‍ ഫൂള്‍ ആക്കുകയായിരുന്നു ഷവോമി എന്നറിഞ്ഞവര്‍ താഴെ കമന്റുകളും ഇട്ടിട്ടുണ്ട്.

ചില കമ്പനികള്‍ ഏപ്രില്‍ ഫൂളിന്റെ അന്ന് ഇത്തരത്തിലുള്ള തമാശകള്‍ ഇറക്കാറുണ്ട്. വണ്‍പ്ലസ് കമ്പനി ഇങ്ങനെ ചെയ്യാറുണ്ട്. ഇത്തവണ ബിറ്റ് കോയിന്‍ പോലത്തെ ക്രിപ്‌റ്റോ കറന്‍സി തങ്ങള്‍ ഇറക്കുന്നുവെന്നു പറഞ്ഞാണ് പറ്റിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അവര്‍ പതിവു തെറ്റിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചിരിച്ചിരുന്നതിനാല്‍ അധികമാര്‍ക്കും അദ്ഭുതം തോന്നിയില്ല. ജലശ ഇീശി എന്നായിരുന്നു തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സിക്ക് വണ്‍പ്ലസ് പേരിട്ടിരുന്നത്.

റിലയന്‍സ് ജിയോയാണ് ഈ വര്‍ഷം തങ്ങളും തമാശക്കാരാണെന്നു വരുത്താന്‍ ശ്രമിച്ചിരിക്കുന്നത്. ജിയോ സിം ഇടുന്ന ഫോണുകള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് സാധ്യമാകുമെന്നാണ് മുകേഷ് അംബാനിയുടെ കമ്പനി പറയുന്നത്. ജിയോയില്‍ നിന്ന് ഇത്തരം തമാശകള്‍ പ്രതീക്ഷിക്കാത്തതു കൊണ്ട് ചിലരെങ്കിലും ഇതു വിശ്വസിച്ചിരിക്കാം.

pathram:
Leave a Comment