ഒളിപ്പിക്കാന നോക്കി പക്ഷേ കണ്ടു പിടിച്ചു, ഹാര്‍ദിക് പാണ്ഡ്യയുടേയും കാമുകിയുടേയും ചിത്രങ്ങള്‍ പുറത്തായി

ന്യൂഡല്‍ഹി: പാണ്ഡ്യയും ബോളിവുഡ് താരം എല്ലി അവ്‌റാമും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളേറെയായി.വിരാട് കോഹ്‌ലി – അനുഷ്‌ക ശര്‍മ്മ പ്രണയത്തിന് ശേഷം പാപ്പരാസികള്‍ പാണ്ഡ്യയുടെയും എല്ലിയുടെയും പിറകെയാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ എല്ലിയും ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്നു. ഈ സമയത്തും പാണ്ഡ്യയുമായുള്ള അടുപ്പത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൊണ്ട് ഗോസിപ്പ് കോളങ്ങള്‍ നിറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ കൂടുതല്‍ തെളിവുകളുമായി ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഹാര്‍ദിക്കിനൊപ്പം കാറില്‍ വിമാനത്താവളിത്തിലെത്തിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നിലവില്‍ ശ്രീലങ്കയില്‍ നടക്കുന്ന നിധാഹാസ് ട്രോഫി ടി20 സീരീസില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല. താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

pathram desk 2:
Leave a Comment