ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ടീമില്‍ തിരിച്ചെത്തി സുരേഷ് റെയ്ന

മുംബൈ: ദക്ഷിണാഫ്രിക്കയുമായുള്ള ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെ ടീമിനെ നയിക്കും.ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന ടീമില്‍ തിരിച്ചെത്തി.അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതാണ് റെയ്നയെ വീണ്ടും ഇന്ത്യന്‍ ടീമിലെത്തിച്ചത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ജൊഹാനസ്ബര്‍ഗിലാണ് നടക്കുക.
ടീം ഇന്ത്യ : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, റെയ്ന, ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക്ക് പാണ്ട്യ, മനീഷ് പാണ്ടെ, അക്ഷര്‍ പട്ടേല്‍, ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ബുമ്ര, ഉനദ്കട്ട്, ഷര്‍ദുല്‍ താക്കൂര്‍.

pathram desk 2:
Leave a Comment