Tag: rain

വേനല്‍മഴ ഈ മാസം പകുതിയോടെ ലഭിച്ചേക്കും

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ്...

രണ്ടു പന്ത് എറിയുമ്പോഴേക്കും മൂന്നാം ഏകദിനം തടസപ്പെട്ടു

മെല്‍ബണ്‍: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം മഴമൂലം തടസപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു. നേരത്തെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ അരങ്ങേറ്റം...

തിരുവനന്തപൂരത്ത് കനത്ത മഴയെതുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി

തിരുവനന്തപുരം: കനത്ത മഴയെതുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി. 83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. അഗസ്ത്യ വനമേഖല ഉള്‍പ്പെടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. മഴ തുടരുന്നതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും. ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കേരളത്തിലെ ഈ ജില്ലയില്‍

കോട്ടയം: പ്രളയം നാശം വിതച്ച കേരളത്തില്‍ വീണ്ടും മഴ. കാലവര്‍ഷം ഒഴിഞ്ഞതിനു ശേഷവും ഒക്ടോബറില്‍ സംസ്ഥാനത്ത് ആകെ പെയ്തത് 30.4 സെ.മീ. മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഒക്ടോബറില്‍ രാജ്യത്തെ അധിക മഴ ലഭിച്ചത് കേരളത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും...

കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെളളപ്പാച്ചിലും

കോഴിക്കോട്: കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടലും മലവെളളപ്പാച്ചിലും. പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച പ്രദേശമാണിത്. പ്രദേശത്ത് മഴപെയ്യുന്നില്ലെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലാണ് കണ്ണപ്പന്‍ കുണ്ട് പുഴയില്‍ അനുഭവപ്പെടുന്നത്. വനത്തില്‍ ഉരുള്‍പൊട്ടിയത് കൊണ്ടാവാം മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്. ന്യൂനമര്‍ദ സാധ്യതയുള്ളതിനാല്‍ ഇതിനകം...

സംസ്ഥാനത്ത് ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത; മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത. മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം നടക്കും അറബിക്കടലിന് തെക്ക്കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്....

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മൂന്നാറിലേക്കുളള യാത്ര ഒഴിവാക്കണം; ചുഴലിക്കാറ്റിന് സാധ്യത; കനത്തജാഗ്രതാ നിര്‍ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത. കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട...

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപൂരം: ന്യൂനമര്‍ദ്ദമുന്നറിയിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലേയും ജലനിരപ്പ് നിരന്തര നിരീക്ഷണത്തിന്...
Advertismentspot_img

Most Popular

G-8R01BE49R7