ഡല്‍ഹി:കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്‍.ഡി.എ വിടും. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഉപേന്ദ്ര കുശ്വാഹ അറിയിച്ചു. മന്ത്രി സ്ഥാനവും ഇന്ന് രാജിവെച്ചേക്കും. ഇതിനിടെ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍...
തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത് കയ്യില്‍ നിന്ന് പണം നല്‍കിയെന്ന് എം എല്‍ എമാരായ ജെയിംസ് മാത്യുവും എ എന്‍ ഷംസീറും. ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ എം എല്‍ എ ശബരീനാഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.
കണ്ണൂര്‍...
പത്തനംതിട്ട: പന്തളത്ത് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റിരുന്നു. എസ്ഡിപിഐയാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. അക്രമത്തില്‍...
ന്യൂഡല്‍ഹി: പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ നാളുകള്‍ക്കു ശേഷവും ഉയര്‍ത്തിക്കാട്ടുന്നുവെന്ന റിട്ട. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെയുള്ള പുതു ആയുധമാക്കിയത്. ഹൂഡ...
പ്രശ്‌നമുണ്ടാക്കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; യുവതീ പ്രവേശനത്തില്‍നിന്ന് പിണറായി പിന്മാറിയോ എന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇക്കാര്യം അദ്ദേഹം...
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും.
തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ കര്‍ശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യ...
ഹൈദരാബാദ്: സംസ്ഥാന നിയമസഭയിലേക്ക് ജനവിധി തേടുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് ആരംഭിച്ചു. തെലങ്കാനയില്‍ ഏഴ് മണിക്കും രാജസ്ഥാനില്‍ എട്ട് മണിക്കുമാണ് പോളിങ് ആരംഭിച്ചത്. രാജസ്ഥാനിലെ 200ഉം തെലങ്കാനയിലെ 119 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11-നാണ് വോട്ടെണ്ണല്‍.
20 വര്‍ഷത്തിനിടെ ഒരുതവണപോലും ഒരു പാര്‍ട്ടിയെ...
നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു. ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരെ നിലയ്ക്കലില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്‍മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബി. ഗോപാലകൃഷ്ണന്‍...