തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും...
ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമദൂരം പറഞ്ഞ് നടന്നിരുന്ന എന്‍.എസ്.എസുകാര്‍ ഇപ്പോള്‍ ബി.ജെ.പിയായിക്കഴിഞ്ഞു. ഏഴ് ദിവസം കൊണ്ട് ഇതുപോലൊരു ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ്...
കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ വെച്ച് ശബരിമല കീഴടക്കിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കു പരമവീര ചക്രവും കനകബിന്ദു ഓപ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ കോട്ടയം എസ്പി ഹരിശങ്കറിനു അതിവിശിഷ്ട സേവാമെഡലും അയ്യപ്പ കീര്‍ത്തനം രചിച്ച സംവിധായകന്‍ പ്രിയനന്ദനന്...
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരായി ആലപ്പാട് നടക്കുന്ന സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്തിവെക്കാനാകില്ല. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. അതോ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരിമണല്‍ ഖനനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വാര്‍ത്താ...
ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജ്യത്തെ പ്രമുഖകക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തു. അതുപോലെ ശബരിമലയിലെ പണം സര്‍ക്കാരും സി.പി.എമ്മും എടുക്കുന്നുവെന്ന് പ്രചരിപ്പിച്ചത് വരുമാനം കുറയാനിടയാക്കിനെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എത്ര ഭക്തരെത്തിയാലും ജ്യോതിദര്‍ശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്....
തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ. മുരളീധരന് മറുപടിയുമായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ. മുരളീധരന്‍ പരിശോധിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞു. താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. പാര്‍ട്ടിയും...