ന്യൂഡല്‍ഹി: വിദേശപര്യടനങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം പോകുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്.കെ മാഥുറിന്റെ നിര്‍ദേശം. 'ദേശ സുരക്ഷ'യുടെ പേരില്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
അതേ സമയം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അതുമായി ബന്ധപ്പെട്ട്...