Tag: pinarayi

ബിഷപ്പിനെക്കുറിച്ച് പറഞ്ഞത് പിണറായി തിരുത്തിയോ? സ്വാതന്ത്ര്യ സമര സേനാനി ഗോപാലനെ അട്ടംപരതി ഗോപാലന്‍ എന്നു വിളിച്ചയാളാണ് പിണറായി; എന്തെങ്കിലും ബഹുമാനം പിണറായി വിജയന്‍ അര്‍ഹിക്കുന്നുണ്ടോയെന്നും സുധാകരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ താന്‍ പറഞ്ഞതിനെ വൈകിയാണെങ്കിലും പാര്‍ട്ടി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും...

കുതിരാന്റെ കാര്യത്തിൽ തീരുമാനമാകുമോ..? പ്രശ്‌നങ്ങള്‍ പരിഹരിക്കാം; മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് ക്ഷണിച്ച് നിതിന്‍ ഗഡ്കരി

ആലപ്പുഴ: വികസന പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഡല്‍ഹിക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്നതടക്കമുള്ള സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്...

രാജ്യത്തിന് തന്നെ മാതൃകയാണ് ലൈഫ് പദ്ധതി; ചിലര്‍ നുണപ്രചരണം നടത്തുകയാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണ് ലൈഫ് എന്നും അതിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി. ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തികരിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നേട്ടങ്ങളെ പിന്നോട്ടടിക്കാന്‍ നുണപ്രചരണം നടത്തുകയാണെന്നും...

പിണറായിയാണ് ശരിയെന്ന് തെളിഞ്ഞു; തനിക്ക് തെറ്റുപറ്റി, അദ്ദേഹത്തോട് ക്ഷമപറയണം; ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂര്‍: പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാന്‍ കാരണം. പിണറായിയാണ് ശരിയെന്ന് ഇന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍...

‘ഞാനൊരു പ്രത്യേക ജനുസ്; പി.ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ നിയമ സഭയിൽ മുഖ്യമന്ത്രി -പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം...

ഗെയ്ല്‍ പദ്ധതി യാഥാര്‍ഥ്യമായി: മുഖ്യമന്ത്രിക്ക് അഭിനന്ദനം

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യുന്നു. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്‌റ്റേഷനാണ് ഉദ്ഘാടന വേദി. ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍,...

രണ്ടാംഘട്ട നൂറുദിന പരിപാടിയുമായി പിണറായി സർക്കാർ

സംസ്ഥാനസര്‍ക്കാര്‍ രണ്ടാംഘട്ട നൂറുദിനപരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് മാന്ദ്യം മറികടക്കുക മുഖ്യലക്ഷ്യമെന്ന് പിണറായി വിജയന്‍ പറഞ്ഞു. റേഷന്‍ സൗജന്യകിറ്റ് നാലുമാസം കൂടി തുടരും. ലൈഫ് പദ്ധതിയില്‍ പതിനായിരം വീടുകള്‍ കൂടി നിര്‍മിക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കും. സര്‍ക്കാരിന്റെ...

കേരളത്തില്‍ ഇത് പ്രത്യാശയുടെ കാലം: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കേരളത്തിന് സമ്മാനിച്ചത് പ്രതീക്ഷയുടെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പര്യടനത്തിന്‍റെ ഭാഗമായി കോട്ടയത്ത് വിവിധ മേഖലകളില്‍നിന്നുള്ളവരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിക്ഷോഭവും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച വെല്ലുവിളികളെ ഒരേ മനസോടെ നേരിട്ട് സര്‍വ്വതല സ്പര്‍ശിയായ...
Advertismentspot_img

Most Popular

G-8R01BE49R7